നാദാപുരം: ടൗണിലെ പുതിയോട്ടില്‍ ക്വാര്‍ട്ടേഴ്‌സിലെ മലിനജലം പൊതുജനാരോഗ്യ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടും അശാസ്ത്രീയമായും പുറത്തേക്ക് ഒഴുക്കിവിട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നാദാപുരം ഗ്രാമ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തുകയും മലിനജലം ഒഴുക്കാന്‍ ഉപയോഗിച്ച മോട്ടോര്‍ പിടിച്ചെടുക്കുകയും ചെയ്തു.
മലിനജലം സംസ്‌കരിക്കുന്നതിലെ അപാകതകള്‍ ഏഴു ദിവസത്തിനകം പരിഹരിക്കാനും അല്ലാത്തപക്ഷം 15 ദിവസത്തിനകം മുഴുവന്‍ താമസക്കാരേയും ഒഴിപ്പിക്കാനും ഉടമക്ക് നിര്‍ദേശം നല്‍കി. തുടര്‍ നടപടികളുടെ ഭാഗമായി ഉടമയായ പുതിയോട്ടില്‍ അയിശുവിനോട് അടുത്ത ദിവസം പഞ്ചായത്ത് ഓഫിസില്‍ രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശിച്ചു. പരിശോധനയിലും നടപടിയിലും പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുല്‍ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ക്വാര്‍ട്ടേഴ്സ് ഉടമക്ക് 5000 രൂപ പിഴ ചുമത്തിയിരുന്നു.