വീണ്ടെടുക്കാനാവാത്ത വിധം തകര്‍ച്ച നേരിട്ട വിവാഹബന്ധം; ആര്‍ട്ടിക്കിള്‍ 142 പ്രകാരം വിവാഹമോചനം അനുവദിക്കണമെന്ന് സുപ്രീംകോടതി

വീണ്ടെടുക്കാനാവാത്ത വിധം തകര്‍ച്ച നേരിട്ട വിവാഹബന്ധം; ആര്‍ട്ടിക്കിള്‍ 142 പ്രകാരം വിവാഹമോചനം അനുവദിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:  വീണ്ടെടുക്കാനാകാത്ത വിധം തകര്‍ച്ച നേരിട്ട വിവാഹബന്ധങ്ങള്‍ക്ക് കാലതാമസമില്ലാതെ വിവാഹമോചനം അനുവദിക്കാമെന്ന് ഭരണഘടനാബെഞ്ചിന്റെ ഉത്തരവ്. ഇത്തരം ബന്ധങ്ങളില്‍ സുപ്രീംകോടതിക്ക് ആര്‍ട്ടിക്കിള്‍ 142 പ്രകാരം വിവാഹമോചനം അനുവദിക്കാമെന്നും ഇത് പൊതു നയത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്നും അതേസമയം ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഹിന്ദു വിവാഹനിയമത്തിലെ സെക്ഷന്‍ 13b പ്രകാരമുള്ള ആറുമാസത്തെ നിര്‍ബന്ധിത കാലയളവ് ഒഴിവാക്കണമെ എന്ന കാര്യമാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. അതില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കൂട്ടിയോജിപ്പിക്കാനാകാത്ത വിധം തകര്‍ന്ന ബന്ധങ്ങളിലെ വിവാഹമോചനവും പരിഗണിച്ചത്. വിവാഹത്തില്‍ വീണ്ടെടുക്കാനാകാത്ത തകര്‍ച്ചകള്‍ എങ്ങനെയെല്ലാമാണെന്നതും സംരക്ഷണം, ജീവനാംശം, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവ എങ്ങനെ തുല്യമായി വീതിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ. എസ്. ഒക, വിക്രം നാഥ്, ജെ. കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *