ന്യൂഡല്‍ഹി: വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വരുന്ന സിലിണ്ടറുകള്‍ക്ക് 171. 50 രൂപയാണ് കുറച്ചത്. വിലക്കുറവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 92 രൂപ കുറച്ചിരുന്നു.
അതേസമയം, ഗാര്ഹികാവശ്യങ്ങള്ക്കുപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് 350.50 രൂപയും ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു.