കോഴിക്കോട്: പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ലൈഫ് ഭവനപദ്ധതി തുക 4 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് കേരള ദളിത് ഫെഡറേഷന്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് പി. കെ. രാധ പറഞ്ഞു.
ഇതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കാത്ത പക്ഷം വകുപ്പ് മന്ത്രിയെ വഴിയില്‍ തടയുന്നതടക്കമുള്ള സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ദളിത് വിദ്യാര്‍ഥികള്‍ക്കനുവദിച്ച നാലരക്കോടി രൂപയാണ് ലാപ്സായിപ്പോയത്. പട്ടികജാതി വികസന ഓഫീസര്‍മാര്‍ മോശം പെരുമാറ്റം നടത്തിയാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല. കേരള ദളിത് ഫെഡറേഷന്‍ ഡെമോക്രാറ്റിക് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ടി. പി ഭാസ്‌കരന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദളിതര്‍ക്കെതിരെ ക്രൂരമായ വേട്ടയാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥയാണ് കാണിക്കുന്നതെന്നവര്‍ കുറ്റപ്പെടുത്തി. സംസ്ഥാന മുഖ്യരക്ഷാധികാരി കെ. വി. സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. നാരായണന്‍, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി. ടി നിസാര്‍, സബര്‍മതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആസിഫ് കുന്നത്ത, സീനിയര്‍ നേതാവ് എ. ഹരിദാസന്‍ മാസ്റ്റര്‍, ദേവദാസ് കുതിരവട്ടം, പി. പി. കമല, കെ. ചന്ദ്രന്‍, എ. ടി. ദാസന്‍, വി. പി. എം ചന്ദ്രന്‍, സി. കെ.രാമന്‍കുട്ടി, ഇ. പി. കാര്‍ത്യായനി, സുനില്‍ പൂളേങ്കര, എന്‍. ശ്രീമതി, സി. കെ മണി ആശംസ നേര്‍ന്നു. കെ. ഡി. എഫ്(ഡി) ജില്ലാ പ്രസിഡന്റ് എം. കെ കണ്ണന്‍സ്വാഗതംപറഞ്ഞു.