ബ്രിജ് ഭൂഷണ്‍ സിങിന്റെ അഹംഭാവം രാവണനേക്കാള്‍ കൂടുതല്‍; അയാള്‍ക്ക് അവസരം നല്‍കരുത്:  ഗുസ്തിതാരങ്ങള്‍

ബ്രിജ് ഭൂഷണ്‍ സിങിന്റെ അഹംഭാവം രാവണനേക്കാള്‍ കൂടുതല്‍; അയാള്‍ക്ക് അവസരം നല്‍കരുത്:  ഗുസ്തിതാരങ്ങള്‍

ന്യൂഡല്‍ഹി: തനിക്കുനേരെ വ്യാജ ആരോപണമുന്നയിക്കുന്നുവെന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ആരോപണത്തിന് മറുപടിയുമായി ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷന്റെ അഹംഭാവം രാവണനേക്കാള്‍ കൂടുതലാണെന്ന് വിനേഷ് ഫോഗട്ട് ആരോപിച്ചു. രാഷ്ട്രീയക്കളിയാണ് താരങ്ങളുടെ പ്രതിഷേധത്തിനും പരാതികള്‍ക്കും പിന്നിലെന്ന ബ്രിജ് ഭൂഷന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഇത്തരത്തിലൊരു ക്രിമിനലിന് അവസരം നല്‍കാനായത് എങ്ങനെയെന്ന് സ്വയം ചോദിക്കണം. ചിരിയോടുകൂടിയാണ് അയാള്‍ ഇപ്പോഴും കാര്യങ്ങളെ അവതരിപ്പിക്കുന്നത്. അയാള്‍ക്ക് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയാല്‍ നിങ്ങള്‍ മാലയിട്ട് ആനയിച്ചോളൂ. വനിതാ താരങ്ങളെ പീഡിപ്പിച്ചയാള്‍ ആഘോഷിക്കപ്പെടുന്നു. അയാള്‍ക്ക് അവസരം നല്‍കരുതെന്ന് നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ് വിനേഷ് കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ താരങ്ങളെ പിന്തുണക്കുന്നതിനേക്കാള്‍ കൂടുതല്‍ ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുകയാണെന്നും അയാള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കരുതെന്നും ബജ്‌റംഗ് പൂനിയ ആവശ്യപ്പെട്ടു. നിങ്ങള്‍ അദ്ദേഹത്തിന്റെ ക്രിമിനല്‍ റെക്കോര്‍ഡുകള്‍ കാണണം. ഇവിടെ ഇരിക്കുന്ന താരങ്ങള്‍ക്കോ മറ്റ് കായിക താരങ്ങള്‍ക്കോ ക്രിമിനല്‍ റെക്കോര്‍ഡുകളുണ്ടോ രാജ്യത്തിന് വേണ്ടി മെഡല്‍ നേടുന്ന കായിക താരങ്ങളെ ബ്രിജ് ഭൂഷണ്‍ ചോദ്യം ചെയ്യുകയാണെന്ന് ബജ്‌റംഗ് പൂനിയ പറഞ്ഞു.

ദീപേന്ദര്‍ ഹൂഡയും ബജ്‌റംഗ് പൂനിയയും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ബ്രിജ് ഭൂഷന്റെ ആരോപണം. ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഡല്‍ഹി പോലീസ് ഞായറാഴ്ച താരങ്ങള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തി. ബ്രിജ് ഭൂഷണെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *