ന്യൂഡല്‍ഹി: 2014ലെ ബാര്‍ കോഴ കേസ് അന്വേഷിക്കാമെന്ന് സി.ബി.ഐ സുപ്രീം കോടതി അറിയിച്ചു. ടി.എല്‍ ജേക്കബ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ നിലപാട് അറിയിച്ചത്. 2014 ല്‍ ധനമന്ത്രിയായിരുന്ന കെ എം മാണി സംസ്ഥാനത്ത് അടഞ്ഞുകിടന്ന ബാറുകള്‍ തുറക്കാനായി കൈക്കൂലിയായി പണം കൈപ്പറ്റി എന്നതാണ് കേസിനടിസ്ഥാനമായ ആരോപണം. ബാറുടമയായിരുന്ന ബിജു രമേശിന്റെ ആരോപണമാണ് കേസിന് ആധാരം. രമേശ് ചെന്നിത്തല, വി.എസ് ശിവ കുമാര്‍, കെ. ബാബു, ജോസ് കെ. മാണി എന്നീ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം മുന്‍പ് കേരള ഹൈക്കോടതിയും സുപ്രീം കോടതിയും നിരസിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ആകാമെന്നാണ് സി.ബി.ഐ അറിയിച്ചിരുന്നു.