നാദാപുരത്ത് ഡിജിറ്റല്‍ എജ്യൂക്കേഷന്‍ ടെക്‌മേറ്റുമാര്‍ക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു; ഡൊമൈന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

നാദാപുരത്ത് ഡിജിറ്റല്‍ എജ്യൂക്കേഷന്‍ ടെക്‌മേറ്റുമാര്‍ക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു; ഡൊമൈന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

നാദാപുരം: നാദാപുരം പഞ്ചായത്ത് കിലയുമായി ചേര്‍ന്ന് ഡിജിറ്റല്‍ വിഭജനം കുറക്കുവാന്‍ സദ്ഭരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിറ്റല്‍ എജ്യുക്കേഷന്‍ പരിപാടിക്ക് തുടക്കമായി. വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുത്ത ടെക്ക്‌മേറ്റ്മാര്‍ക്കുള്ള പരിശീലനം കില ഡയരക്ടര്‍ ജനറല്‍ ജോയ് എളമണ്‍ നാദാപുരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുഴുവന്‍ വീട്ടുകാര്‍ക്കും ഡിജിലോക്കര്‍ സംവിധാനം പരിചയപ്പെടുത്തുകയും ഇല്ലാത്തവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ഇ-മെയില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ആരംഭിക്കുവാനുള്ള സഹായം ചെയ്യുകയും സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നതിനുള്ള ഐ.എല്‍.ജി എം.എസ് സോഫ്റ്റ്വെയറില്‍ പീപ്പിള്‍ ലോഗിന്‍ ഉണ്ടാക്കി നല്‍കുകയും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന വിവിധ വെബ്‌സൈറ്റുകള്‍ , മൊബൈല്‍ ആപ്പുകള്‍ , പോര്‍ട്ടലുകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ്.

നാദാപുരത്തെ മുഴുവന്‍ വീട്ടുകാരേയും ഇ-ഗവര്‍ണന്‍സിന്റെ ഭാഗമായി കൊണ്ടുവരുവാനും പഞ്ചായത്തിനെ കടലാസുരഹിതമാക്കുവാനും ജനങ്ങള്‍ക്ക് എളുപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഡിജിറ്റല്‍ എജ്യുക്കേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അഖിലാ മര്യാട്ട് സ്വാഗതം പറഞ്ഞു. പദ്ധതിയുടെ ഡൊമൈന്‍ ബ്രോഷര്‍ കില ഡയരക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

‘ഡിജിറ്റല്‍ സംവിധാനത്തിലൂടെ സദ്ഭരണം’ എന്ന വിഷയത്തില്‍ കില റിസര്‍ച്ച് അസോസിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.യു സുകന്യയും ‘ഡിജിലോക്കര്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ , ഐ.എല്‍.ജി. എം.എസ്’ എന്നീ വിഷയത്തില്‍ ഐ.കെ.എം സ്മാര്‍ട്ട് കോര്‍ കമ്മിറ്റി മെമ്പര്‍ പി.കെ അബ്ദുല്‍ ബഷീറും ക്ലാസ് എടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍, ജനിധ ഫിര്‍ദൗസ്, വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, ഊരാളുങ്കല്‍ ലേബര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി ജി. ഐ.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്‌ജൈക്ക് ജെ.ജേക്കബ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. 22 വാര്‍ഡുകളില്‍ നിന്നായി 179 ടെക്‌മേറ്റുകളും കൂടാതെ ഐ.കെ.എം സാങ്കേതിക വിഭാഗം ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *