തീവ്രവാദ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു;  14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

തീവ്രവാദ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു;  14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  രാജ്യത്ത് സുരക്ഷാഭീഷണിയെത്തുടര്‍ന്ന് 14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഐ. എം. ഒ ഉള്‍പ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്് ഐ. എം. ഒ ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിരോധിച്ചത്. സുരക്ഷാ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ ആപ്പുകള്‍ നിരോധിക്കണമെന്ന് ഏജന്‍സി ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് ഈ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ക്രിപ്വൈസര്‍, എനിഗ്മ, സേഫ്സ്വിസ്, വിക്കര്‍മീ, മീഡിയഫയര്‍, ബ്രിയര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോണിയന്‍, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈന്‍, സാന്‍ഗി, ത്രീമാ എന്നീ മെസഞ്ചര്‍ ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. ഈ ആപ്പുകള്‍ പാക്കിസ്ഥാനില്‍നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരര്‍ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല.

നിരോധിച്ച ആപ്പുകള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നാണ് കേന്ദ സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഈ ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ പ്രതിനിധികളോ ഓഫീസുകളോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *