തലശ്ശേരി: മെയിന്‍ റോഡിലെ മൂന്ന് അനാദി കടകളില്‍ കവര്‍ച്ച നടന്നതായി പരാതി. ഫുഡ് ഗ്രെയ്ന്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ തലശ്ശേരി യൂണിറ്റ് പ്രസിഡന്റ് എ.കെ സക്കറിയുടെ ഉടമസ്ഥതയിലുള്ള അനുഗ്രഹ- ട്രേഡിംഗ് കമ്പനിയുടെ മേശവലിപ്പില്‍ സൂക്ഷിച്ച 20,000 രൂപയും തൊട്ടടുത്ത യോഗ്വേശ്വര റാവുവിന്റെ ഉടമസ്ഥതയിലുള്ള. ഹരിദാസ് റാവു ആന്റ് കമ്പനിയില്‍ നിന്ന് 3,500 ഓളം രൂപയും മട്ടാബ്രം പള്ളിക്ക് സമീപത്തെ സാജിദിന്റെ ഉടമസ്ഥതയിലുള്ള ജൗറ ട്രേഡിംഗ് കമ്പനിയില്‍ നിന്ന് ചില്ലറയുള്‍പ്പെടെയുള്ള പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇന്ന് രാവിലെ കടയുടെ ഷട്ടര്‍ ഉയര്‍ത്തിവച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കടയുടമകളെ വിവരം അറിയിക്കുകയും ഉടമകള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. കടകളുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച സംബന്ധിച്ച് ഫുഡ് ഗ്രെയിന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തലശ്ശേരി യൂനിറ്റ്പോലിസില്‍ പരാതി നല്‍കുകയും പോലിസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എം.എം റോഡിലെ മല്ലേഴ്‌സ് സ്റ്റോറില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. കടയുടമ പിന്നിലെ വാതില്‍ അടച്ച് വരുന്നതിനിടയിലാണ് മേശയില്‍ സൂക്ഷിച്ച പണവും ഫോണും കവര്‍ച്ച ചെയ്തത്.