ദുബായ്: മുട്ടം സ്വദേശി കെ.അഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ ദുബൈ മുട്ടം മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം മുട്ടം പ്രദേശത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മുട്ടം മുസ്‌ലിം ജമാഅത്ത് ശാഖ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
1962 ഫെബ്രുവരി മാസത്തിലാണ് ബോംബെയില്‍ നിന്നും ദുബായില്‍ കെ. അഹമ്മദ് ഹാജി എത്തുന്നത്. കുറച്ച് കാലം ദുബായില്‍ ജോലി എടുക്കുകയും തുടര്‍ന്ന് അബുദാബി ഡിഫന്‍സില്‍ ജോലി ലഭിച്ചതിനാല്‍ അങ്ങോട്ട് പോവുകയും പിന്നീട് സ്വന്തമായി ബിസിനസ്സ് രംഗത്തും സജീവമാവുകയും ചെയ്തു. അതോടൊപ്പം സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ദീര്‍ഘകാലം അബുദാബി മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ട് സ്ഥാനം വഹിക്കുകയും ചെയ്തു. കുറച്ച് കാലമായി നാട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു.