കാളി ദേവിയുടെ ചിത്രം പിന്‍വലിച്ച് യുക്രൈന്‍; തീരുമാനം ഇന്ത്യാക്കാരുടെ പ്രതിഷേധം കനത്തതിന് പിന്നാലെ

കാളി ദേവിയുടെ ചിത്രം പിന്‍വലിച്ച് യുക്രൈന്‍; തീരുമാനം ഇന്ത്യാക്കാരുടെ പ്രതിഷേധം കനത്തതിന് പിന്നാലെ

കീവ്: കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ട്വിറ്ററില്‍ നിന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പിന്‍വലിച്ചു. കഴിഞ്ഞ ദിവസം യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടിറ്റര്‍ അക്കൗണ്ടിലാണ് കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ അതിശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ചിത്രം പിന്‍വലിച്ചത്.

കറുത്ത മേഘങ്ങള്‍ക്കിടയില്‍ ഹോളിവുഡ് താരം മെര്‍ലിന്‍ മണ്‍റോയ്ക്ക് സമാനമായാണ് കാളിദേവിയെ ചിത്രീകരിച്ചത്. ‘വര്‍ക്ക് ഓഫ് ആര്‍ട്’ എന്ന തലക്കെട്ടില്‍ ‘ഡിഫന്‍സ് യു’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. യുക്രൈന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൊന്നാണ് ‘ഡിഫന്‍സ് യു’.

 

Share

Leave a Reply

Your email address will not be published. Required fields are marked *