അങ്കാറ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു അല്‍-ഹുസൈന്‍ അല്‍-ഖുറൈശിയെ വധിച്ചെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏറെ നാള്‍ നീണ്ടുനിന്ന ആസുത്രണത്തിനൊടുവിലാണ് സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ ഐ. എസ് തലവനെ വധിച്ചത്. ഭീകരവാദ സംഘടനകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
അബു അല്‍ ഹുസൈന്‍ താമസിച്ചിരുന്ന കെട്ടിടം ഡ്രോണുകളാല്‍ വളയുകയായിരുന്നു. തുടര്‍ന്ന് കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതിന് തയ്യാറാകാതെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം തലവന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഐ. എസിന്റെ ഭാഗത്തുനിന്ന് പ്രസ്താവനകളൊന്നും വന്നിട്ടില്ല.