എ.ഐ ക്യാമറ തട്ടിപ്പ്: പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു: കെ.സുരേന്ദ്രന്‍

എ.ഐ ക്യാമറ തട്ടിപ്പ്: പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു: കെ.സുരേന്ദ്രന്‍

കോഴിക്കോട്: എ.ഐ ക്യാമറ തട്ടിപ്പിലെ കോഴിക്കോട്ടെ കടലാസ് കമ്പനിയുടെ ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഇപ്പോള്‍ ആ കടലാസ് കമ്പനിയുടെ വെബ്‌സൈറ്റ് നിശ്ചലമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെട്ട അഴിമതിയാണ് എ.ഐ ക്യാമറ അഴിമതിയില്‍ നടന്നത്.

നരേന്ദ്രമോദി കേരളത്തിലെത്തിയതോടെ പിണറായി വിജയനും സി.പി.എമ്മിനും വിറളിപിടിച്ചിരിക്കുകയാണ്. വന്ദേഭാരത് മാത്രമല്ല മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് 3,600 കോടി രൂപയും പ്രധാനമന്ത്രി കേരള റെയില്‍വെ വികസനത്തിന് അനുവദിച്ചത്. കേരളത്തെ അവഗണിക്കുന്നുവെന്ന പ്രചരണം അവാസ്തവമാണ്. നല്‍കുന്ന തുക കേരളം പാഴാക്കുകയാണ്. ദുരന്ത നിവാരണത്തിന് കേന്ദ്രം നല്‍കിയ തുക സംസ്ഥാനം പാഴാക്കിയതാണ് അവസാനത്തെ വാര്‍ത്ത. നഴ്‌സിംഗ് കോളേജ് അനുവദിച്ചപ്പോള്‍ കേരളത്തിന് അത് കിട്ടാത്തത് സംസ്ഥാനം നഴ്‌സിംഗ് മാനദണ്ഡങ്ങള്‍ മാറ്റാത്തത് കൊണ്ടാണ്. കേന്ദ്ര നിയമം പാലിക്കാന്‍ സംസ്ഥാനം തയ്യാറായിരുന്നെങ്കില്‍ കേരളത്തിനും കോളേജുകള്‍ ലഭിക്കുമായിരുന്നു. ഒരു സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *