മാഹി: പന്തക്കലിലെ ഇടയില്‍ പീടിക പ്രദേശത്ത് പുതിയ മദ്യഷാപ്പ് തുറക്കുവാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി വിവരാവകാശ സെല്ലിന്റെ സംസ്ഥാന പ്രസിഡന്റ് കെ.കെ ചാത്തുകുട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ മാഹിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മദ്യഷാപ്പാണ് ഇടയില്‍ പിടികയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. ഇത് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ആയതിനാല്‍ ഇതിന് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് പുതുച്ചേരി ലഫ്. ഗവര്‍ണര്‍, മുഖ്യമന്ത്രി, മുനിസിപ്പല്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.