കോഴിക്കോട്: വിവാദമായ ‘ ദ കേരള സ്‌റ്റോറി’ സിനിമയ്‌ക്കെതിരേ പ്രമുഖ മുസ്‌ലിം പണ്ഡിതനായ നാസര്‍ ഫൈസി കൂടത്തായി. ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്ന പുതിയ തള്ളാണ് കേരള സ്റ്റോറി എന്ന സിനിമ. അറിഞ്ഞിടത്തോളം ഹിമാലയന്‍ വങ്കത്തം, കല്ലുവെച്ച നുണയാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
വി.ഡി സതീശനടക്കമുള്ള നിരവധി പ്രമുഖര്‍ സിനിമയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
വികല കഥ പറയുന്നത് കേരളത്തിന്റേതല്ല.
ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്ന പുതിയ തള്ളാണ് കേരള സ്റ്റോറി എന്ന സിനിമ. അറിഞ്ഞേടത്തോളം ഹിമാലയന്‍ വങ്കത്തം, കല്ലുവെച്ച നുണയാണ് അവതരിപ്പിക്കുന്നത്.
32000 ത്തോളം മലയാളി ഹിന്ദുസ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് കൂട്ടി ഐ.എസ് താവളത്തില്‍ സിറിയയിലും ഇറാഖിലും താമസിപ്പിച്ചിരിക്കുകയാണത്രെ.ഗീഭല്‍സിനെ പോലും തോല്‍പ്പിച്ചാണ് ഈ സങ്കി സിനിമ കഥ പറഞ്ഞ് വെച്ചത്. 32000 പോയിട്ട് 32 പെണ്‍കുട്ടികള്‍ പോലും അങ്ങിനെ മാറിയതായ് തെളിയിക്കപ്പെട്ടിട്ടില്ല. ഒറ്റപ്പെട്ട സംഘ് പരിവാര്‍ ക്രിയേറ്റ് ചെയ്ത ചില ആരോപണങ്ങള്‍ നേരത്തെ വന്നിരുന്നെങ്കിലും ഇത്തരം വലിയ ഒരു ഹിമാലയന്‍ വങ്കത്തം ആരോപണമായി പോലും വന്നിട്ടില്ല.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ എന്ത് നുണയും സ്‌ക്രീനില്‍ പടച്ചുണ്ടാക്കുന്ന തൊലിക്കട്ടി സമ്മതിക്കാനാവില്ല. അപര മത വിദ്വേഷവും സ്പര്‍ദ്ധയും ഉണ്ടാക്കി കേരളത്തില്‍ കരുതിക്കൂട്ടി കലാപം സൃഷ്ടിക്കാനുള്ള അജണ്ട തന്നെയാണിത്.
ഇത്തരം മാലിന്യങ്ങള്‍ ചവറ്റുകൊട്ടയില്‍ തന്നെ എറിയണം. കലാപാഗ്‌നി സൃഷ്ടിക്കാനുള്ള ഓരോ തീപ്പൊരിയും തിരിച്ചറിഞ്ഞ് കെടുത്തിക്കളയുന്ന മതേതര മലയാളികള്‍ക്ക് ഇവിടെയും തോറ്റു കൊടുക്കാനാവില്ല.
https://peoplesreview.co.in/kerala/43657