സി. ബി. ഐ നടപടി പുല്‍വാമയിലെ വീഴ്ചയെപ്പറ്റി പറഞ്ഞതിന്റെ പ്രതികാരം;  സത്യപാല്‍ മല്ലിക്

സി. ബി. ഐ നടപടി പുല്‍വാമയിലെ വീഴ്ചയെപ്പറ്റി പറഞ്ഞതിന്റെ പ്രതികാരം;  സത്യപാല്‍ മല്ലിക്

ന്യൂഡല്‍ഹി:  പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ വീഴ്ചയെപ്പറ്റി പറയരുതെന്ന് മോദി പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. ഇതിന്റെ പ്രതികാരമായാണ് തനിക്കു നേരെയുള്ള സി. ബി. ഐ നടപടയെന്നും അദ്ദേഹം വെളിപ്പെടുത്തി. പുല്‍വാമയിലെ വീഴ്ച മോദി സര്‍ക്കാരിന്റെ അധികാരം നഷ്ടമാക്കും. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം വേണം. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പുല്‍വാമയിലെ വീഴ്ചയെ പറ്റി പറയരുതെന്ന് മോദി ആവശ്യപ്പെട്ടുവെന്നതില്‍ ഉറച്ച് നില്‍ക്കുന്നു. പ്രതികാരമായാണ് സി. ബി. ഐ നടപടിയും സുരക്ഷ കുറച്ചതും. മോദിക്ക് അഴിമതിയോട് എതിര്‍പ്പില്ല. ഗോവയിലെ അഴിമതി തുറന്ന് പറഞ്ഞതിന് മോദി മേഘാലയിലേക്ക് മാറ്റി. റിലയന്‍സ് പദ്ധതിക്കായി റാം മാധവ് സമ്മര്‍ദ്ദം ചെലുത്തിയത് സി. ബി. ഐക്ക് മൊഴി നല്‍കിയതായും മല്ലിക് വെളിപ്പെടുത്തി.

ഇന്നലെ സത്യപാല്‍ മല്ലിക്കിന്റെ വസതിയില്‍ സി. ബി. ഐ സംഘം എത്തിയിരുന്നു. ജമ്മുകശ്മീരിലെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സത്യപാല്‍ മലിക്കിനെ ചോദ്യം ചെയ്യാനാണ് സംഘമെത്തിയതെന്നാണ് സൂചന. സോം വിഹാറിലെ സത്യപാല്‍ മലിക്കിന്റെ വസതിയിലാണ് രണ്ടംഗ സംഘമെത്തിയത്.

കേസിലെ സാക്ഷിയെന്ന നിലയ്ക്ക് ഹാജരാകാന്‍ മാലിക്കിനോട് സി. ബി. ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ ഗവര്‍ണറായിരിക്കെ 2018 ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മാലിക്ക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്ന മാലിക്കിന്റെ ആരോപണത്തെ തുടര്‍ന്നാണ് സി. ബി. ഐ കേസെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *