കോഴിക്കോട്: ശ്രീ തൃക്കൈപ്പറ്റ മഹാക്ഷേത്രസമുച്ചയത്തിലെ പ്രധാന ദേവനായ സുബ്രഹ്‌മണ്യസ്വാമിയുടെ ശ്രീകോവില്‍ വാരോത്തരം വയ്പ്പ് മെയ് ഏഴിന് രാവിലെ എട്ട് മണിക്ക് നടക്കുമെന്ന് ഭാരവാഹികല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രശ്രീകോവില്‍ ആയിരിക്കും ഇത്. ഏപ്രില്‍ 30 മുതല്‍ മെയ് ഏഴ് വരെ വിവിധ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ഏഴിന് രാവിലെ 9.30ന് സജ്ജനസംഗമം നടക്കും. ആചാര്യ എ.കെ.ബി നായര്‍ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കും. മാതൃഭൂമി മാനേജിങ് ഡയരക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍, മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, പട്ടാഭിരാമന്‍(കല്യാണ്‍ സില്‍ക്സ്), ബി.ഗിരിരാജന്‍ (ഭീമാ ജ്വല്ലേഴ്സ്), കെ.പി നായര്‍ (കെ.വി.ആര്‍ മോട്ടോഴ്സ്), ശ്രീകുമാര്‍ കോര്‍മത്ത് (പ്രവാസി വ്യവസായി) ആശംസകള്‍ നേരും. ക്ഷേത്രശില്‍പികള്‍ക്കുള്ള സമ്മാനവിതരണം ടി. രാമകൃഷ്ണന്‍ നായര്‍ ( എം.പി ടെക്സ്) നടത്തും. ക്ഷേത്രജീര്‍ണോധാരണ നവീകരണസമിതി ജനറല്‍ സെക്രട്ടറി കെ. മുരളീധരന്‍ സ്വാഗതവും ഫിനാന്‍സ് സെക്രട്ടറിയും ട്രസ്റ്റിയുമായ കെ.എം സുധീന്ദ്രന്‍ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എ.കെ പ്രശാന്ത്, ജനറല്‍ കണ്‍വീനര്‍ അനില്‍ കുമാര്‍ വയലക്കര, വേണുഗോപാലന്‍ പുത്തന്‍പുരയില്‍, കെ.എം സുധീന്ദ്രന്‍ (ട്രസ്റ്റി), സുദര്‍ശന്‍ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.