ന്യൂഡല്‍ഹി രാജ്യത്ത് ഉഷണ തരംഗങ്ങളുടെ ദൈര്‍ഘ്യത്തില്‍ വന്‍ വര്‍ധനവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് മുതല്‍ നാലു ദിവസം വരെയാണ് ഒരു ഉഷ്ണതരംഗം നീണ്ടുനില്‍ക്കുന്നത്. ഇത് 30 വര്‍ഷത്തിനിടെയുള്ള വലിയ വര്‍ധനവാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
2060 ആകുമ്പോഴേയ്ക്കും 12 മുതല്‍ 18 ദിവസം വരെ ദൈര്‍ഘ്യത്തിലേയ്ക്ക് ഉഷ്ണതരംഗങ്ങള്‍ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യ ഇന്ത്യയിലും വടക്കു പടിഞ്ഞാറന്‍ മേഖലകളിലും ഉഷ്ണതരംഗം ആറ് ദിവസത്തിലേറെ നീളാറുണ്ട്. ആന്ധ്രയുടെ തീര മേഖലകളില്‍ എട്ട ദിവസത്തിലേറെ നീണ്ടു നില്‍ക്കാറുണ്ടെന്നും പത്തു ദിവസത്തിലേറെ നീണ്ടുനിന്ന ഉഷ്ണതരംഗങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കാലവസ്ഥാവകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരു മേഖലയിലെ ശരാശരി താപനിലയില്‍ 4. 5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള വര്ഞദനവിനെയാണ് ഉഷ്ണതരംഗം എന്നു പറയുന്നത്.