ബീജദാനത്തിലൂടെ ജന്മം നല്‍കിയത് 550 ലേറെ കുഞ്ഞുങ്ങള്‍ക്ക്;  നിര്‍ത്താനാവശ്യപ്പെട്ട് ഡച്ച് കോടതി

ബീജദാനത്തിലൂടെ ജന്മം നല്‍കിയത് 550 ലേറെ കുഞ്ഞുങ്ങള്‍ക്ക്;  നിര്‍ത്താനാവശ്യപ്പെട്ട് ഡച്ച് കോടതി

ആംസ്റ്റര്‍്ഡാം:  ബീജദാനത്തിലൂടെ 41 കാരന്‍ ജന്മം നല്‍കിയത് 550 കുഞ്ഞുങ്ങള്‍ക്ക്. കുട്ടികളിലൊരാളുടെ മാതാവും ബീജദാനത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും പരാതി നല്‍കിയതോടെ ബീജദാനം നിര്‍ത്താനാവശ്യപ്പെട്ട് ഡച്ച് കോടതി.

ഡച്ച് നിയമപ്രകാരം ഒരാള്‍ ബീജദാനത്തിലൂടെ പരമാവധി പന്ത്രണ്ട് കുടുംബങ്ങള്‍ക്കുള്ളില്‍ 25 കുട്ടികള്‍ക്ക് മാത്രമേ ജന്മം നല്‍കാന്‍ പാടുള്ളൂ. എന്നാല്‍ ജൊനാതന്‍ എന്ന വ്യക്തി 2007 മുതല്‍ 550 മുതല്‍ 600 വരെ കുഞ്ഞുങ്ങള്‍ക്ക് ബീജദാനത്തിലൂടെ ജന്മം നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത്രയേറെ കുഞ്ഞുങ്ങളുടെ പിതാവാണെന്ന കാര്യം ജൊനാതന്‍ മറച്ചുവെച്ചുവെന്ന് കുട്ടികളിലൊരാളുടെ അമ്മയായ പരാതിക്കാരി പറയുന്നു. ജൊനാതന്റെ ബീജം സ്വീകരിച്ചുണ്ടായ കുട്ടികളുടെയും കടുംബങ്ങളുടെയും താത്പര്യം സംരക്ഷിക്കണമെന്നും രാജ്യത്തിന് പുറത്തേക്ക് വരെ ഇയാളുടെ ബീജം കൊണ്ടുപോയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

ഇത്രയേറെ കുട്ടികളുടെ പിതാവാണെന്ന കാര്യം ജൊനാതന്‍ കുടുംബങ്ങളില്‍ നിന്ന് മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നൂറുകണക്കിന് അര്‍ധസഹോദരങ്ങളുണ്ടെന്ന തിരിച്ചറിവ് കുടുംബങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് കുഞ്ഞുങ്ങളില്‍ പിന്നീട് മാനസികാഘാതത്തിന് കാരണമാകുമെന്നും നിരീക്ഷിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *