കോഴിക്കോട്: കര്‍ഷക തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ മെയ് മൂന്നിന്
ക്ഷേമനിധി ഓഫീസിന് മുന്‍പില്‍ നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധിവര്‍ഷാനുകൂല്യം ഒറ്റത്തവണയായി നല്‍കുക, മരണാനന്തര ആനുകൂല്യം വര്‍ധിപ്പിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് അനുവദിക്കുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും കര്‍ഷകത്തൊഴിലാളികള്‍ക്കും നല്‍കുക, കര്‍ഷക തൊഴിലാളികള്‍ക്ക് പ്രത്യേക ഭവന പദ്ധതി ആരംഭിക്കുകയോ ലൈഫ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുകയോ ചെയ്യുക, വിവാഹ ധനസഹായം 10,000 രൂപയായി വര്‍ധിപ്പിക്കുക, ആണ്‍കുട്ടികളുടെ വിവാഹങ്ങള്‍ക്കും ധനസഹായം നല്‍കുക, ചികിത്സാ സഹായം വര്‍ധിപ്പിക്കുക, മിച്ചഭൂമി പതിച്ചു നല്‍കുമ്പോള്‍ ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുക, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം കര്‍ഷകതൊഴിലാളി ദിനമായി പരിഗണിച്ച് സര്‍ക്കാര്‍ തലത്തില്‍ പ്രോഗ്രാം സംഘടിപ്പിക്കുക, കോഴിക്കോട് ഡിവിഷണല്‍ ഓഫീസ് സൗകര്യം കുറവായതിനാല്‍ താലൂക്കടിസ്ഥാനത്തില്‍ ഓഫീസ് തുടങ്ങുക എന്നിവയാണ് സംഘടന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.
കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 7500 രൂപ പലര്‍ക്കും ലഭിച്ചിട്ടില്ല. രോഗം ബാധിച്ചവര്‍ ആരോഗ്യപ്രശ്‌നങ്ങളെ നേരിടുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമവര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ മനാച്ചേരി, ജന.സെക്രട്ടറി വി. ടി സുരേന്ദ്രന്‍, സെക്രട്ടറി ശങ്കരന്‍ നടുവണ്ണൂര്‍, വൈസ് പ്രസിഡന്റ് ഗൗരി ശങ്കര്‍, നിയോജക മണ്ഡലം പ്രസിഡന്റ് മഹിമ രാഘവന്‍നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.