നാദാപുരം: ഡിജിറ്റല്‍ വിഭജനം കുറക്കാന്‍ വേറിട്ട ഡിജിറ്റല്‍ എജ്യൂക്കേഷന്‍ സദ്ഭരണ പദ്ധതിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. ടെക് മിത്രങ്ങള്‍ക്കുള്ള ട്രെയിനിംഗ് ക്യാമ്പ് നാളെ രാവിലെ ഒമ്പത് മണിക്ക് എം.വൈ.എം ഓഡിറ്റോറിയത്തില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയുടെ അധ്യക്ഷതയില്‍ കില ഡയരക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്യും. മുഴുവന്‍ വീട്ടുകാര്‍ക്കും ഫീല്‍ഡില്‍ പോയി ഡിജി ലോക്കര്‍ സംവിധാനം , ഇമെയില്‍ വിലാസം ഉണ്ടാക്കല്‍ , സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭിക്കുന്നതിനുള്ള ഐ.എല്‍.ജി.എം.എസ് സോഫ്റ്റ്‌വെയറില്‍ പീപ്പിള്‍ ലോഗിന്‍ ഉണ്ടാക്കി നല്‍കല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ നല്‍കി നിലവിലുള്ള ഡിജിറ്റല്‍ ഡിവൈഡ് കുറച്ചുകൊണ്ട് സദ്ഭരണം ശക്തമാകുന്നതിനാണ് ഡിജിറ്റല്‍ എജ്യൂക്കേഷന്‍ പദ്ധതി ആരംഭിക്കുന്നത്. ഇതിനായി സന്നദ്ധപ്രവര്‍ത്തകരായ ടെക് മിത്രങ്ങളെ ഓണ്‍ലൈനിലൂടെ തിരഞെടുത്ത് അവര്‍ക്കുള്ള പരിശീലനമാണ് നാളെ നടക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ കെ സ്മാര്‍ട്ട് കോര്‍കമ്മിറ്റി മെമ്പര്‍ പി.കെ അബ്ദുല്‍ ബഷീര്‍, കില റിസര്‍ച്ച് അസോസിയേറ്റ്, കോ-ഓര്‍ഡിനേറ്റര്‍ സെന്റര്‍ ഫോര്‍ SDG’S and Local Governance കെ.യു സുകന്യ എന്നിവര്‍ ക്ലാസ് എടുക്കുന്നതാണ്. നാദാപുരത്തിന്റെ ഭരണപ്രക്രിയയില്‍ പുതു ചരിത്രം സൃഷ്ഠിക്കുന്ന പദ്ധതി ഒരു നവീന പദ്ധതിയായി ജില്ലാ പ്ലാനിംഗ് കമ്മിറ്റിക്ക് മുന്‍പാകെ പഞ്ചായത്ത് സമര്‍പ്പിച്ചിട്ടുണ്ട്.