കോയമ്പത്തൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതിമയ്യം (എം. എന്‍. എം) അധ്യക്ഷനുമായ കമല്‍ഹാസന്‍ കോയമ്പത്തൂരില്‍ മത്സരിക്കാന്‍ തയാറെടുക്കുന്നു. ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന. കോയമ്പത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച ചിന്നിയംപാളയത്തിലെ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ കോയമ്പത്തൂര്‍, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയത്. ജനാധിപത്യം അപകടത്തിലാണെന്ന് കമല്‍ ഹാസന്‍ യോഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.