കോഴിക്കോട്: കോഴിക്കോട് മേയര്‍, ജില്ലാസഹകരണ ആശുപത്രി ചെയര്‍മാന്‍, ടൗണ്‍ സര്‍വീസ് കോ-ഓപറേറ്റിവ് ബാങ്ക് ചെയര്‍മാന്‍
എന്നീ നിലകളില്‍ പൊതുരംഗത്ത് തിളങ്ങിയ എം.ഭാസ്‌കരന്റെ നാമധേയത്തിലുള്ള പുരസ്‌കാരം തനിക്ക് ലഭിച്ച പുരസ്‌കാരങ്ങളില്‍ മികവുള്ളതാണെന്ന് രമേശന്‍ പാലേരി പറഞ്ഞു. അദ്ദേഹം സഹകരണ ആശുപത്രി ചെയര്‍മാനായിരുന്നപ്പോള്‍ താനും (രണ്ട് ടേം-പത്ത് വര്‍ഷം) ഡയരക്ടറായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ആശുപത്രിയുടെ ഇന്നത്തെ വളര്‍ച്ചക്കടിസ്ഥാനം. നഗര പിതാവായിരുന്നപ്പോഴാണ് നായനാര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നത്. അദ്ദേഹം നല്ല സഹകാരിയും ഭരണാധികാരിയും വിനയമുള്ള വ്യക്തിത്വവുമായിരുന്നു. ഈ പുരസ്‌കാരം മുന്നോട്ടു പോകാനുള്ള പ്രചോദനമാകുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.