കോഴിക്കോട്: ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗയും സംബോധ് ഫൗണ്ടേഷന്‍ കേരള ഘടകവും സംയുക്തമായി മെയ് ഒന്ന് മുതല്‍ അഞ്ച് വരെ കടലുണ്ടിയില്‍ ശ്രീമദ് ഭഗവദ് ഗീതായജ്ഞം സംഘഠിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംബോധ് ഫൗണ്ടേഷന്‍ കേരള മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി ദിവസവും വൈകീട്ട് 6.30 മുതല്‍ എട്ട് മണിവരെ ഭഗവത്ഗീത മൂന്നാം അധ്യായം കര്‍മയോഗവും രാവിലെ ഏഴ് മുതല്‍ എട്ടവരെ കേനോപഷിത്തും ക്ലാസെടുക്കും. ഗീതായജ്ഞാന യജ്ഞത്തിന്റെ ഉദ്ഘാടനം മെയ് ഒന്നിന് വൈകീട്ട് ആറ് മണിക്ക് അഡ്വ.കെ.എന്‍.എ ഖാദര്‍(എക്‌സ് എം.എല്‍.എ) നിര്‍വഹിക്കും.
ഡോ.കെ വേലായുധന്‍(മാനേജിങ് ഡയരക്ടര്‍, സന്തോഷ് ഫാര്‍മസി) ഭദ്രദീപ പ്രകാശനവും പത്മശ്രീ പൂതേരി ബാലന്‍ അനുഗ്രഹ ഫ്രഭാഷണവും നടത്തും. മെയ് രണ്ട് മുതല്‍ അഞ്ച് വരെ വൈകീട്ട് 5.30 മുതല്‍ 6.30 വരെ ഗിന്നസ് ജേതാവ് സുധീര്‍ കടലുണ്ടിയുടെ നേതൃത്വത്തില്‍ ഭജന, ഭക്തിഗാനസുധയും നടക്കും. കടലുണ്ടി റെയില്‍വേഗേറ്റിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എന്‍.കെ ഇമ്പിച്ചിക്കോയ (ജില്ലാ സെക്രട്ടറി, ശിവനന്ദ സ്‌കൂള്‍ കോഴിക്കോട്), ഷാജി നെല്ലിക്കോട്ട് (യജ്ഞ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍), ശിവപ്രസാദ് പി.വള്ളിക്കുന്ന് (യജ്ഞ കമ്മിറ്റി രക്ഷാധികാരി), ഗീത സുധീര്‍ (യജ്ഞകമ്മിറ്റി മാതൃസമിതി പ്രസിഡന്റ്) എന്നിവര്‍ സംബന്ധിച്ചു.