കണ്ണൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തപ്പ സന്നിധിയില്‍ സമര്‍പ്പണം ചെയ്ത ശില്‍പ നിര്‍മാണത്തോടു കൂടി രചിക്കപ്പെട്ട മുത്തപ്പഗാനത്തിന് പുതിയ രൂപഭാവങ്ങള്‍ നല്‍കി കാണികളെ അസ്വാദനത്തിന്റെ നവതലങ്ങളിലെത്തിച്ച നൃത്തരൂപം മുത്തപ്പ സന്നിധിയില്‍ അരങ്ങേറി. ശില്‍പി വാരം രതിശ് കല്യാള വളപ്പില്‍ രചിച്ച് ചെന്നൈ എസ്.പി ഭൂപതി സംഗീതം നല്‍കി പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണന്റെ ആലാപനത്തില്‍ പ്രശസ്ത നര്‍ത്തകി ലിസി മുരളീധരനും, ശിഷ്യ കൃഷ്ണയും അവതരിപ്പിച്ച നൃത്തശില്‍പം മടപ്പുര സന്നിധിയില്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി. ചടങ്ങില്‍ സ്വാമിജി അമ്യത ക്യപാ നന്ദപുരി പ്രകാശന കര്‍മം നിര്‍വഹിച്ചു എ.പി രാമചന്ദ്രന്‍ മാസ്റ്റര്‍ , പി.ആര്‍ രാമകൃഷ്ണന്‍, ശില്‍പി രതീശന്‍ കല്യാട വളപ്പില്‍, ബാലന്‍ മാഹി എസ്.കെ.ബി.എസ്, ചന്ദ്രന്‍ കെ.എം വാരം സംസാരിച്ചു. മടപ്പുര മടയന്‍ച്ചന്‍ ഗാന സമാഹാരം ഏറ്റുവാങ്ങി. നര്‍ത്തകിമാര്‍ക്ക് പറശ്ശിനിമടപ്പുര ട്രസ്റ്റ് ഉപഹാരങ്ങള്‍ നല്‍കി.