തൃശൂര്‍: മിനി സുരേഷിന്റെ ബാലകഥാസമാഹാരം ‘മുത്തശ്ശിക്കഥകള്‍’ ഗയ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു. മുത്തശ്ശിക്കഥകളിലെ പല കഥകളിലും അമ്മൂമ്മമാര്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്. പ്രായമായവരെ ബഹുമാനിക്കുകയും പരിഗണിക്കുവാനുമുള്ള ചിന്ത കുഞ്ഞുങ്ങളില്‍ വളര്‍ത്തണമെന്ന സദുദ്ദേശമാണ് ഇത്തരത്തില്‍ ഒരു സമാഹാരം തയ്യാറാക്കാന്‍ മിനി സുരേഷിനെ പ്രേരിപ്പിച്ചത്. പ്രകൃതിയേയും മൃഗങ്ങളേയും സഹജീവികളായി കരുതണമെന്ന സന്ദേശവും കഥകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മിനിസുരേഷിന്റെ മൂന്നാമത്തെ ബാലകഥാ സമാഹാരമാണ് മുത്തശ്ശിക്കഥകള്‍. ഗയ പബ്ലിക്കേഷന്റെ തൃശൂരിലുള്ള സ്റ്റോറില്‍ ഈ പുസ്തകം ലഭ്യമാണ്.