മദ്രസത്തുല്‍ മുബാറക് സ്‌കൂളിന്റെ പ്രഥമ കെട്ടിടത്തിന് 90 ആണ്ട് തികയുന്നു; ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ മെയ് രണ്ടിന് തുടങ്ങും

മദ്രസത്തുല്‍ മുബാറക് സ്‌കൂളിന്റെ പ്രഥമ കെട്ടിടത്തിന് 90 ആണ്ട് തികയുന്നു; ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ മെയ് രണ്ടിന് തുടങ്ങും

തലശ്ശേരി: സൈദാര്‍ പള്ളിക്കടുത്ത് മദ്രസത്തുല്‍ മുബാറക് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രഥമ കെട്ടിടത്തിന് 90 ആണ്ട് തികയുന്നു. 1934 ഏപ്രില്‍ 30നാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയും പ്രമുഖ സ്വാതന്ത്ര്യ സമര നായകനുമായ മൗലാനാ ഷൌക്കത്തലി സാഹിബ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. വിദ്യാലയത്തിലെ ആദ്യ കെട്ടിടത്തിന്90 വര്‍ഷം തികയുമ്പോള്‍ ഒരു വര്‍ഷം നീളുന്ന വിവിധ ആഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികളായ എ.കെ സക്കറിയ, ബഷീര്‍ ചെറിയാണ്ടി, സി.ഹാരിസ്ഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മെയ് രണ്ടിന് രാവിലെ 11 മണിക്ക് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എം.പി നിര്‍വഹിക്കും. ചടങ്ങില്‍ പ്രമുഖര്‍ ആശംസകള്‍ നേരും. ഒരു വര്‍ഷത്തെ പരിപാടികളുടെ രൂപരേഖാ പ്രഖ്യാപനം സ്‌കൂള്‍ മാനേജര്‍ സി.ഹാരിസ് ഹാജി നടത്തും. മദ്രസാ പഠന സൗകര്യങ്ങളോടെ തുടക്കമിട്ട സ്ഥാപനമാണ് പടിപടിയായി വളര്‍ന്ന് സ്‌കൂളും ഹൈസ്‌കൂളുമായി ഇന്നത്തെ നിലയില്‍ എത്തിയതെന്നും തലശ്ശേരിയിലെ മുസ്ലിം വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് മദ്രസത്തുല്‍ മുബാറക് വിദ്യാലയമാണെന്നും മാനേജ്‌മെന്റ് കമ്മിറ്റി അംഗം പ്രൊ.എ.പി.സുബൈര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടി.എം മുഹമ്മദ് സാജിദ്, എന്‍.മൂസ്സ, തഫ്‌ലിം മാണിയാട്ട് എന്നിവരും സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *