കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ‘പ്രധാനമന്ത്രി സമ്പത്തായോജന’ പ്രകാരം ധീവര സംരക്ഷണസമിതി രൂപീകരിച്ച കമ്പനിയുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കമ്പനി ചെയര്‍മാന്‍ സുരേഷ് സാമിക്കുട്ടി, വൈസ് ചെയര്‍മാന്‍ സുധീര്‍ബാബു, മാനേജിംഗ് ഡയരക്ടര്‍ സി.വി ദേവദാസ്, ഡയരക്ടര്‍മാരായ കെ.ജി രാധാകൃഷ്ണന്‍, രാജേഷ് എന്നിവര്‍ സംബന്ധിച്ചു. ഡയരക്ടറും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലാ മാനേജരുമായ അനില്‍കുമാര്‍ നന്ദി പറഞ്ഞു.