പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കോഴിക്കോട് : പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ഏപ്രില്‍ 30 ന് പേരാമ്പ്ര അഗ്രിക്കള്‍ച്ചര്‍ റെഗുലേറ്ററി മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടിലൊരുക്കിയ വേദിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ടി. പി രാമകൃഷ്ണന്‍ എം. എല്‍. എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പേരാമ്പ്ര നഗരത്തിലനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. കിഫ്ബി മുഖേനയുള്ള ഫണ്ട് ഉപയോഗിച്ചാണ് ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്.

കോഴിക്കോട്- കുറ്റ്യാടി റോഡില്‍ കക്കാട് പള്ളിക്ക് സമീപത്ത് നിന്ന് കല്ലോട് വരെ 2. 73 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് റോഡ് നിര്‍മിച്ചത്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ 2021 ഫെബ്രുവരി 14 നാണ് ബൈപ്പാസിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. ബൈപ്പാസിന്റെ രണ്ടറ്റവും വീതി കൂട്ടുന്നതിനും പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിന്നും ബൈപ്പാസിലേയ്ക്ക് ലിങ്ക് റോഡ് നിര്‍മിക്കുന്നതിനുമായി 16.71 കോടിയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ അനുമതിക്കായി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

പന്ത്രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ശ്രമകരമായ ഒരു ദൗത്യത്തിന്റെ വിജയമാണ് പേരാമ്പ്ര ബൈപാസ്. മുന്‍ എം. എല്‍. മാരായ എ. കെ പദ്മനാഭന്‍ മാസ്റ്റര്‍, എന്‍. കെ രാധ, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ നിരന്തരം ഇടപെട്ടിട്ടുണ്ട.കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന സാംബശിവറാവു ഐ. എ. എസ് വളരെയധികം താത്പര്യമെടുക്കുകയും റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ഭൂമിയേറ്റെടുക്കലടക്കം സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷം വഹിക്കും. ടി. പി. രാമകൃഷ്ണന്‍ എം. എല്‍. എ, കെ. മുരളീധരന്‍ എം. പി എന്നിവര്‍ വിശിഷ്ടാതിഥികളും എം. എല്‍. എമാരായ കെ. പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, കെ. എം. സച്ചിന്‍ദേവ്, കാനത്തില്‍ ജമീല, ഇ. കെ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുന്‍ എം. എല്‍. എമാരായ എ. കെ പജ്മനാഭന്‍ മാസ്റ്റര്‍, എന്‍.കെ രാധ, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു, പഞ്ചായത്ത് പ്രസിഡന്റ് വി. കെ പ്രമോദ്, മുഖ്യാതിഥികളുമായി സംബന്ധിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സംബന്ധിക്കും. ആര്‍. ബി. ഡി. സി. കെ. മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ. എ. എസ് സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുള്‍ സലാം എ. എ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *