തൃശ്ശൂര്‍: തൃശ്ശൂരില്‍ പൂരത്തിന് മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശപൂരത്തിന് തിരികൊളുത്തുന്നതോടെ വര്‍ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. സാംപിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.
കഴിഞ്ഞ ദിവസങ്ങളില്‍ വൈകുന്നേരം പെയ്ത മഴയുടെ ആശങ്കയുണ്ടെങ്കിലും മഴ മാറി നില്‍ക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാംപിള്‍ വെടിക്കെട്ട് നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും. തിരുവമ്പാടിയുടേത് കൗസ്തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്. കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികള്‍. ഞായറാഴ്ചയാണ് മഹാപൂരം.