മാഹി: പള്ളൂര്‍ സബര്‍മതി ട്രസ്റ്റിന്റെ പത്താം വാര്‍ഷികാഘോഷം ‘ഫ്‌ളയര്‍ 2023’ 30ന് വി.എന്‍.പുരുഷോത്തമന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനില്‍ വച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടേയും മുതിര്‍ന്ന പൗരന്മാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം ലക്ഷ്യമാക്കി കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പള്ളൂരിലെ ലാഭ രഹിത സര്‍ക്കാരിതര സംഘടനയാണ് സബര്‍മതി ട്രസ്റ്റെന്ന് ഭാരവാഹികള്‍ പറഞ്ഞു. 30ന് വൈകീട്ട് ആറ് മണിക്ക് വടകര എം.പി കെ.മരളീധരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. മഹേഷ് അധ്യക്ഷത വഹിക്കും. പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, മാഹി എം.എല്‍.എ രമേഷ് പറമ്പത്ത്, ട്രസ്റ്റ് രക്ഷാധികാരി പി.പി വിനോദന്‍, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് വീണ, പ്രശസ്ത കവയിത്രി ഹീര വടകര തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം താരങ്ങളായ സുനിലും ചന്ദ്രിയും, ജാനു തമാശകള്‍, ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ഫ്രെയിം നാന്‍സി നയിക്കുന്ന കോമഡി ഷോ, മജീഷ്യന്‍ രാജേഷ് ചന്ദ്രയുടെ ഇല്യൂഷന്‍ മാജിക് ഷോ എന്നിവ അരങ്ങേറും. സമ്മേളനത്തില്‍ ട്രസ്റ്റ് രക്ഷാധികാരി വിനോദന്‍, ചെയര്‍മാന്‍ ഡോ.മഹേഷ് പള്ളൂര്‍, ആശാലത, ലിസ്മി, ജസ്‌ന ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.