കോഴിക്കോട്: നാഷണല്‍ ജനശക്തി കോണ്‍ഗ്രസ് ഒന്നാം സ്ഥാപകദിനവും ജനശക്തി കര്‍ഷക കോണ്‍ഗ്രസ് മലബാര്‍ മേഖല കണ്‍വെന്‍ഷനും 29,30 തിയതികളില്‍ നടക്കുമെന്ന് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 29ന് വൈകീട്ട് നാല് മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ഗാന്ധിഗൃഹത്തില്‍ 30ന്(ഞായര്‍) രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.എം സെയ്ദ് അധ്യക്ഷത വഹിക്കും. വന്ദേഭാരത് എക്‌സ്പ്രസ് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രലോഭനം മാത്രമാണ്.
രാജ്യത്തെ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് എന്നിവ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. വന്ദേഭാരതിന് തിരൂരില്‍ സ്റ്റേഷന്‍ അനുവദിക്കാത്തത് വിവേചനവും യാത്രാവിലക്കുമാണ്. ജൂണ്‍ 22ന് പഞ്ചാബിലെ ഡൂറിയില്‍ ദേശീയ എക്‌സിക്യൂട്ടീവ് നടക്കും. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ഒഡീഷ, തെലുങ്കാന, കര്‍ണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 100ഓളം പ്രതിനിധികള്‍ പങ്കെടുക്കും. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ കണ്‍വീനര്‍ എം.ജി മണിലാല്‍, ജില്ലാ വൈസ്പ്രസിഡന്റ് അനീഷ് മലാപറമ്പ്, ജില്ലാ സെക്രട്ടറി മുരളി പാര്‍വതിപുരം, ജില്ലാ ജോയിന്റ് സെക്രട്ടറി ബിനില്‍ എം.പി എന്നിവര്‍ പങ്കെടുത്തു.