നാദാപുരം ഡിജിറ്റലിലേക്ക് ജി.ഐ.എസ് ഡിജിറ്റല്‍ മാപ്പിംഗ് സംവിധാനം ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

നാദാപുരം ഡിജിറ്റലിലേക്ക് ജി.ഐ.എസ് ഡിജിറ്റല്‍ മാപ്പിംഗ് സംവിധാനം ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

നാദാപുരം പഞ്ചായത്തിലെ മുഴുവന്‍ കെട്ടിടങ്ങളും റോഡുകളും മറ്റ് പൊതു ആസ്തികളും ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ ചെയ്യുന്നതിന്റെ ഭാഗമായി ULCCS ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന ‘ദൃഷ്ടി ‘പദ്ധതി സംബന്ധിച്ച് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ അതിര്‍ത്തി വാര്‍ഡുകളുടെ അതിര്‍ത്തി എന്നിവ ശാസ്ത്രീയമായി വേര്‍തിരിച്ച് മുഴുവന്‍ റോഡുകള്‍, തോടുകള്‍ മറ്റു പൊതു ആസ്തികള്‍ എന്നിവയുടെ ഡിജിറ്റല്‍ വിവരശേഖരണം നടത്തി മാപ്പ് തയ്യാറാക്കുന്നതാണ്.
ഡിജിറ്റല്‍ മാപ്പ് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. കൂടാതെ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി മുഴുവന്‍ കെട്ടിടങ്ങളും ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ച് കെട്ടിടങ്ങളുടെ ഘടന, വിസ്തീര്‍ണ്ണം, നിലകള്‍, മേല്‍ക്കൂര എന്നിവയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി മാപ്പ് ഉണ്ടാകുന്നതാണ്, ഇത് നികുതി പരിഷ്‌കരണത്തിന് ഉപയോഗപ്പെടുത്തുന്നതാണ്.
ജനപ്രതിനിധികള്‍ക്ക് മുമ്പാകെ പദ്ധതിയുടെ ഡിജിറ്റല്‍ ആവിഷ്‌കരണം നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥന്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എം.സി സുബൈര്‍, ജനീത ഫിര്‍ദൗസ്, മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, ULCCSലെ ഊരാളുങ്കല്‍ ലേബര്‍ ടെക്‌നിക്കല്‍ സൊല്യൂഷന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് മംഗലശ്ശേരി, പ്രൊജക്റ്റ് മാനേജര്‍.കെ അശ്വതി സര്‍വേ കോ-ഓര്‍ഡിനേറ്റര്‍ ദിനൂപ് എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 15 ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്ന് ഡിജിറ്റല്‍ മാപ്പിങ്ങിന് വേണ്ടി വകയിരുത്തിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *