നാദാപുരം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ കലോത്സവം ‘അരങ്ങ് ‘2023 സംഘടിപ്പിച്ചു

നാദാപുരം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ കലോത്സവം ‘അരങ്ങ് ‘2023 സംഘടിപ്പിച്ചു

നാദാപുരം:  നാദാപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവം ‘അരങ്ങ് ‘2023 സംഘടിപ്പിച്ചു. 22 വാര്‍ഡുകളില്‍ നിന്നായി 425 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ പ്രതിഭകളാണ് സര്‍ഗാത്മകത വിടര്‍ത്തി അരങ്ങ് ഉത്സവത്തില്‍ പങ്കെടുത്തത്. ലളിതഗാനം, മാപ്പിളപ്പാട്ട്, കവിത പാരായണം , മിമിക്രി, മോണോആക്ട്, ഫാന്‍സി ഡ്രസ്സ്, പ്രസംഗം ,കഥാപ്രസംഗം, സംഘഗാനം, നാടന്‍പാട്ട്, നാടോടി നൃത്തം, തിരുവാതിര, ഒപ്പന ,സംഘനൃത്തം, നാടകം എന്നിങ്ങനെയുള്ള ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.

പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖിലമര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസര്‍, എം സി സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, മെമ്പര്‍ സെക്രട്ടറി പി പി ബാലകൃഷ്ണന്‍, കുടുംബശ്രീ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ പി പി റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദന്‍ അക്കൗണ്ടന്റ് കെ സിനിഷ എന്നിവര്‍ സംസാരിച്ചു. പ്രൊഫഷണല്‍ വിധികര്‍ത്താക്കള്‍ വിധി നിര്‍ണയം നടത്തിയ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി പത്താം വാര്‍ഡ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം വാര്‍ഡ് 13 ഉം മൂന്നാം സ്ഥാനം വാര്‍ഡ് ഒന്നും കരസ്ഥമാക്കി.

 

അരങ്ങ് കുടുംബശ്രീ ഉത്സവത്തില്‍ പഞ്ചായത്തിന്റെ അഭിമാനമായ വനിതാ സംരംഭക അജിതാ മുകുന്ദനെ മൊമെന്റോനല്‍കിആദരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *