കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഗവണ്‍മെന്റ് എയിഡഡ് മേഖലയിലെ അധ്യാപകരുടെ കൂട്ായ്മയായ ടീച്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ടി. കെ വാസുദേവന്‍ നായര്‍ ( തിരുവള്ളൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍) മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള മത്സരം മെയ് 3 ന് രാവിലെ 10 മണിക്ക് ടി. പി രാമകൃഷ്ണന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 8 ടീമുകളിലായി 106 അധ്യാപകര്‍ മത്സരത്തില്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് എന്‍. ടി അധ്യക്ഷത വഹിക്കും.
മത്സരത്തിന്റെ ലേലം വിളി നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ക്ലബിന്റെ ലോഗോ പ്രകാശനം റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. ലെജന്റ്‌സ് കൊടുവള്ളി, ഉദയ പെയിന്റിംഗ്‌സ് പേരാമ്പ്ര, കൃഷ്ണ ബ്രദേഴ്‌സ്, സ്പാര്‍ക് മേലടി, ഇമ്പള്‍സ് നന്മണ്ട, ഫാല്‍ക്കന്‍സ് ഫറൂഖ്, ടി. എച്ച. എസ്. എസ്. സൂപ്പര്‍ ഇലവന്‍, തണ്ടര്‍ ലയണ്‍സ് വട്ടോളി തുടങ്ങിയവയാണ് ഫ്രാഞ്ചൈസികള്‍.
വാര്‍ത്താസമ്മേളനത്തില്‍ ഏണസ്റ്റോ (പ്രസിഡന്റ്), അര്‍ജുന്‍ കെ. (സെക്രട്ടറി), ശ്രിജിലേഷ് ( വൈസ് പ്രസിഡന്റ്), പി. ജാസിര്‍, രാഹുല്‍ ടി. വി., അരുണ്‍കുമാര്‍ കെ, (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംബന്ധിച്ചു.