കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഡി.എ) 56ാം സംസ്ഥാന സമ്മേളനം 29,30ന്

കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഡി.എ) 56ാം സംസ്ഥാന സമ്മേളനം 29,30ന്

കോഴിക്കോട്: കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഡി.എ) 56ാം സംസ്ഥാന സമ്മേളനം 29, 30 തിയതികളില്‍ ആര്‍.വിജയമോഹനന്‍ പിള്ള നഗറില്‍(സ്‌നേഹാഞ്ജലി ഓഡിറ്റോറിയം) നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ ബാലന്‍മാസ്റ്ററും സംസ്ഥാന പ്രസിഡന്റ് ജി.രമേശും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി.അനില്‍ ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം ടി.വി ബാലന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.സി ജയപ്രകാശ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം എം.സജീന്ദ്രന്‍, അഡ്വ.സാബിജോസഫ്, കെ.വി നകുലന്‍, കെ.ടി പങ്കജാക്ഷന്‍, കെ.അജിത എന്നിവര്‍ സംസാരിക്കും.

ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സെമിനാര്‍ മേയര്‍ ഡോ.ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. ‘സിവില്‍ സര്‍വീസും ഡ്രൈവര്‍ തസ്തികയും’ എന്ന വിഷയത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിങ്കല്‍ വിഷയാവതരണം നടത്തും. നാരായണന്‍കുഞ്ഞി കണ്ണോത്ത്(ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍), എ.ഗ്രേഷ്യസ് (ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റിയംഗം), കെ.ജയപ്രകാശ്(ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി, കോഴിക്കോട്), ഗഫൂര്‍ പന്തീര്‍പാടം(എസ്.ഇ.യു സംസ്ഥാന സെക്രട്ടറി), കെ.പ്രദീപന്‍(എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ്), ജ്യോതികുമാര്‍(ജില്ലാസെക്രട്ടറി-എന്‍.ജി.ഒ സംഘ്, കോഴിക്കോട്) എന്നിവര്‍ സംസാരിക്കും. നാല് മണിക്ക് നടക്കുന്ന പ്രകടനത്തിന് ശേഷം ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഇ.കെ വിജയന്‍ എം.എല്‍.എ, ടി.കെ രാജന്‍മാസ്റ്റര്‍(കിസാന്‍ സഭ), പി.കെ നാസര്‍(ജില്ലാസെക്രട്ടറി-എ.ഐ.ടി.യു.സി), കെ.പി വിനൂപ്(ജില്ലാ സെക്രട്ടറി-എ.ഐ.വൈ.എഫ്), എം.യു കബീര്‍ (ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് മെമ്പര്‍) എന്നിവര്‍ സംസാരിക്കും. 30ന് സൈനികക്ഷേമ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ.ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വിവിധ വകുപ്പുകളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന തീരുമാനവും കേന്ദ്രസര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട് 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നൊഴിവാക്കി കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നതോടു കൂടി സിവില്‍ സര്‍വീസ് മേഖലയില്‍ നിന്നും ഡ്രൈവര്‍ തസ്തിക തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. സര്‍ക്കാര്‍ വാഹനങ്ങളും ഡ്രൈവര്‍മാരേയും ഒഴിവാക്കിക്കൊണ്ട് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങളും ഡ്രൈവറേയും നിയമിക്കുന്നത് മൂലം വാഹന ദുരുപയോഗവും അഴിമതിയും വ്യാപകമായി നടക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ്.വി, ജനറല്‍ കണ്‍വീനര്‍ ഒ.അശോകന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി.എം സജീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *