കെ.സി.പി.ഡി.സിയുടെ ‘സ്‌നേഹസ്പര്‍ശം’ കൈരളി അവാര്‍ഡും ബഹുമുഖ പ്രതിഭകളെ ആദരിക്കലും മെയ് 13ന്

കെ.സി.പി.ഡി.സിയുടെ ‘സ്‌നേഹസ്പര്‍ശം’ കൈരളി അവാര്‍ഡും ബഹുമുഖ പ്രതിഭകളെ ആദരിക്കലും മെയ് 13ന്

കോഴിക്കോട്: കൈരളി സിനിമ നിര്‍മാണ സൊസൈറ്റിയുടേയും കലാകാരുണ്യ ഹ്യൂമന്‍ ഫൗണ്ടേഷന്റേ(കെ.സി.പി.ഡി.സി)യും ആഭിമുഖ്യത്തില്‍ ‘സ്‌നേഹസ്പര്‍ശം’ കൈരളി അവാര്‍ഡും ബഹുമുഖ പ്രതിഭകളെ ആദരിക്കലും പരിപാടി മേയ് 13ന്(ശനി) ഉച്ചക്ക് ഒരുമണിമുതല്‍ രാത്രി ഒമ്പതു മണിവരെ ടൗണ്‍ഹാളില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലാസാംസ്‌കാരിക രംഗത്തെ പ്രഗത്ഭരും മന്ത്രി, എം.എല്‍.എ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ സംബന്ധിക്കും. ഡോ.യു.കെ ദാമോദരന്‍(കെ.സി.പി.ഡി.സി ചെയര്‍മാന്‍), പി. ദേവസിക്കുട്ടി (പ്രിസിഡന്റ്), യു.കെ സുധീഷ്(ജന.സെക്രട്ടറി), പി.കെ സുനില്‍കുമാര്‍(വൈസ് ചെയര്‍മാന്‍), ടി.സജികുമാര്‍(സെക്രട്ടറി), ഗോപി കല്ലായി(ട്രഷറര്‍), ഗീതാം രാംദാസ്(വനിത സെക്രട്ടറി) തുടങ്ങിയവരാണ് കെ.സി.പി.ഡി.സിയുടെ പ്രധാന ഭാരവാഹികള്‍. ബിനുവണ്ടൂര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും പ്രൊഫ. വര്‍ഗീസ് മാത്യു സ്വാഗതസംഘം ചെയര്‍മാനും ആറ്റക്കോയ പള്ളിക്കണ്ടി പ്രോഗ്രാം കണ്‍ട്രോളറും ലൈല തൃശൂര്‍ സ്വാഗത സംഘാംഗവുമാണ്. വാര്‍ത്താസമ്മേളനത്തില്‍ യു.കെ ദാമോദരന്‍, പി.ദേവസിക്കുട്ടി, സജികുമാര്‍.ടി എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *