തലശ്ശേരി: തലശ്ശേരിയിലെ ജൂനിയര്‍ എസ്.ഐ കോളയാട് പുന്നപ്പാലത്തെ സി.പി ലിനീഷിനെ മംഗളൂരുവില്‍ നിന്നു കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പോലിസും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തിയത്. രാവിലെ മുതല്‍ ലിനീഷിന്റെ ഫോണ്‍ ഓണായിരുന്നു. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് എസ്.ഐയുമായി സംഘം നാട്ടിലേക്ക് തിരിച്ചു.
തിങ്കളാഴ്ച രാവിലെഡ്യൂട്ടിക്കായി ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങിയതാണ് ലിനീഷ്. എന്നാല്‍ സമയത്തിന് തലശ്ശേരി പോലിസ് സ്റ്റേഷനില്‍ ഇയാള്‍ എത്തിയിരുന്നില്ല. സമയം വൈകിയതോടെ പോലിസുകാര്‍ ക്വാര്‍ട്ടേഴ്‌സില്‍ പോയി അന്വേഷിച്ചു. മുറി അടച്ച നിലയിലായിരുന്നു. കോളയാട്ടെ വീട്ടിലും എത്തിയിരുന്നില്ല. ഭാര്യ മീട്ടിയുടെ പരാതി പ്രകാരമാണ് തലശ്ശേരി പോലിസ് കേസെടുത്ത് അന്വേഷിച്ചത്.