തലശ്ശേരി: സാമൂഹ്യനീതി വകുപ്പിലെ 26 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം സി.പി അജിത്കുമാര്‍ തിരുവനന്തപുരം സാമൂഹ്യനീതി വകുപ്പ് ഡയരക്ടര്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍നിന്നും നാളെ വിരമിക്കുന്നു. 1997-ല്‍ പേരാവൂര്‍ ഐ.സി.ഡി.എസ് ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ച അജിത്, തലശ്ശേരി മഹിളാ മന്ദിരം, കണ്ണൂരിലുള്ള ഐ.സി.ഡി.എസ് ജില്ലാതല സെല്‍, തലശ്ശേരി ബാലവികലാംഗ സദനം, തലശ്ശേരി ഐ.സി.ഡി.എസ് ഓഫിസ്, കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫിസ് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തനരംഗത്തും സര്‍വീസ് സംഘടനാരംഗത്തും ഔദ്യേഗിക സേവന കാലയളവിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹം എന്‍.ജി.ഒ അസോസിയേഷന്റെ തലശ്ശേരി ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ്, ജില്ലാസെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി എന്‍.ജി.ഒ അസോസിയേഷന്റെ സംസ്ഥാന കൗണ്‍സിലറാണ്.