ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധത്തില്‍ സുഡാനില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ആദ്യ സംഘം ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തി. 367 പേരടങ്ങിയ സംഘത്തില്‍ 19 മലയാളികള്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച കൂടുതല്‍ ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി എത്തും.
യുദ്ധം രൂക്ഷമായ സുഡാനിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്ന് ഇന്ത്യയിലെത്തിയവര്‍ വ്യക്തമാക്കി. മലയാളികള്‍ക്ക് താമസവും ഭക്ഷണവും കേരള ഹൗസിലാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച വിവിധ വിമാനങ്ങളില്‍ ഇവരെ നാട്ടിലേയ്ക്ക് എത്തിക്കും. ഇവരുടെ കേരളത്തിലേയക്കുള്ള യാത്രച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. തിരികെയെത്തുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്ന് സംസ്ഥാനസര്‍ക്കാരിന്റെ ചെലവില്‍ കേരളത്തിലെത്തിക്കുന്നചിന് കേരളീയ പ്രവാസികാര്യ വകുപ്പിനെ ചുമതലപ്പെടുത്തും.