തിരൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ പ്രധാന റെയില്‍വെ സ്റ്റേഷനായ തിരൂരില്‍ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തത് കടുത്ത അവഗണനയും അനീതിയുമാണെന്ന് സി. എം. പി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല പറഞ്ഞു.
കേന്ദ്ര റെയില്‍ മന്ത്രാലയം കേരളത്തിന് അനുവദിച്ച് കേരളത്തിനകത്ത് പത്ത് ജില്ലകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ട്രെയിന് ഒമ്പത് ജില്ലകളിലും സ്റ്റോപ്പ് അനുവദിച്ചപ്പോള്‍ മലപ്പുറത്തെ മാത്രം ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാറിന്റെയും റെയില്‍വെ മന്ത്രാലയത്തിന്റെയും നടപടി മലപ്പുറം ജില്ലയോട് ആര്‍വത്തിച്ചു കൊണ്ടിരിക്കുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും കൃഷ്ണന്‍ കോട്ടുമല പറഞ്ഞു.
മഹാനായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദേശമായ തുഞ്ചന്‍ പറമ്പ്, മലയാളം സര്‍വ്വകലാശാല, പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ തിരുനാവായ നവാമുകുന്ന ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, മമ്പുറം മഖാം തുടങ്ങി ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന തിരുര്‍ സ്റ്റേഷനില്‍ വന്ദേ ഭാരത് ട്രെയിന് സ്റ്റോപ്പ് അനുവദിക്കുന്നതു വരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി വാസു കാരയില്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പുത്തന്‍ വീട്ടില്‍, മുതുവാട്ടില്‍ അലി, എം. ബി രാധാകൃഷ്ണന്‍, രവീന്ദ്രന്‍ പുനത്തില്‍, കെ. നാസറലി, ബഷീര്‍ വലിയാട്ട്, അഷറഫ് തച്ചറപ്പടിക്കല്‍, ബിനൂപ് ഉഗ്രപുരം, സാജു അമ്പലപ്പടി, വിനോദ് പള്ളിക്കര, വാല്‍പ്പറമ്പന്‍ അഹമ്മദ് കോയ, എം. പി ജയശ്രി, സി. പി ബേബി, കെ. ഗീത, കെ. റൈഹാനത്ത്, പി. രാജലക്ഷി, വി. ബിജിത, ദീപ്തി എന്‍. കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.