യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

മാഹി: 34 വര്‍ഷത്തിലധികം നീണ്ട സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂളില്‍ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക എ.ടി പത്മജ ടീച്ചര്‍ക്ക് സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പി.ടി.എ പ്രസിഡന്റ് കെ.വി സന്ദീവിന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് സമ്മേളനം പ്രമുഖ പ്രഭാഷകനും അഭിനേതാവും അധ്യാപകനുമായ കെ.ഷിജിന്‍ അളകാപുരി ഉദ്ഘാടനം ചെയ്തു ഉപഹാരം കൈമാറി. അധ്യക്ഷ കെ.രസ്‌ന പത്മജ ടീച്ചറെ പൊന്നാട അണിയിച്ചു. എം. മുസ്തഫ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാര്‍ഥിനി മാനസ ജയകുമാര്‍ ടീച്ചറുടെ ഛായാചിത്രം വരച്ചു സമര്‍പ്പിച്ചു. കെ.രസ്ന, ജാഫ്‌ന .കെ, റീന റോയ്, സോസ്‌ന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.വി മുരളീധരന്‍ സ്വാഗതവും കെ.രൂപേഷ് നന്ദിയും പറഞ്ഞു. കെ.വി പ്രവീണ്‍, എ.കെ മര്‍സീന, കെ.എന്‍ സിനി , സജിത്ത് പായറ്റ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *