ന്യൂഡല്‍ഹി: മീഡിയ വണ്‍ ഡല്‍ഹി ബ്യൂറോ ചീഫ് ധനസുമോദിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എ. എ റഹിം എം. പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. മാധ്യമപ്രവര്‍ത്തകനു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ടതല്ലെന്നും ഡല്‍ഹിയില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ധനസുമോദിന് ഉടന്‍ നീതി ലഭ്യമാക്കണമെന്നും എ. എ റഹിം എം. പി ആവശ്യപ്പെട്ടു.