കോഴിക്കോട്: കോഴിക്കോടന്‍ ഭാഷാ ശൈലിയിലൂടെ മലയാള സിനിമക്ക് ലഭിച്ച ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വിയോഗത്തില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അനുശോചനം രേഖപ്പെടുത്തി. കോഴിക്കോടന്‍ ഭാഷാ ശൈലി ലോകത്തിന് മുന്നില്‍ എത്തിച്ച അഭിനയ പ്രതിഭയാണ് മാമുക്കോയയെന്ന് അനുശോചന പ്രമേയത്തില്‍ പറഞ്ഞു. ചേംബര്‍ ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് റാഫി പി. ദേവസി അധ്യക്ഷത വഹിച്ചുക്കൊണ്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എ.പി അബ്ദുള്ളക്കുട്ടി, സുബൈര്‍ കൊളക്കാടന്‍, എം.മുസമ്മില്‍ , ബോബിഷ് കുന്നത്ത് , എം.കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.