മാമുക്കോയയ്ക്ക് കേരളം വിട നല്‍കി; അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍

മാമുക്കോയയ്ക്ക് കേരളം വിട നല്‍കി; അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍

കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം ഖബറടക്കി. മാമുക്കോയയുടെ ആഗ്രഹപ്രകാരം കണ്ണംപറമ്പ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് എടുത്തത്. ഇവിടെ നിന്ന് വിലാപ യാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. വീട്ടില്‍ ഒമ്പതര വരെ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്.

മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാനുള്ളവരുടെ ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ആയിരങ്ങളാണ് ഖബര്‍സാഥനിലും പരിസരങ്ങളിലും നടന് അന്ത്യോപചാരമര്‍പ്പിക്കാനായി തിങ്ങി നിറഞ്ഞത്. ഇന്നലെ വൈകീട്ട് 4:00-ഓടെയാണ് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച നടന് അന്ത്യോപചാരം അര്‍പ്പിക്കാനായി സിനിമ-നാടക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് ആളുകളുമാണ് എത്തിയത്.

24ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നേരത്തെ കാന്‍സറിനും ചികിത്സ തേടിയിരുന്നു. സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധിപ്പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. ഭാര്യ: സുഹറ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്. മരുമക്കള്‍: അബ്ദുല്‍ ഹബീബ് (ഖത്തര്‍), സക്കീര്‍ ഹുസൈന്‍ (കെ.എസ്.ഇ.ബി), ജസി, ഫസ്ന.

 

Share

Leave a Reply

Your email address will not be published. Required fields are marked *