കൊച്ചി: വിവിധ ജാതി മത വിഭാഗങ്ങളില്‍ പെട്ട മനുഷ്യര്‍ സൗഹാര്‍ദ്ദത്തില്‍ ജീവിക്കണമെന്ന വിശ്വ മാനവിക സന്ദേശമാണ് മതത്തിന്റെ കാതല്‍ എന്ന് ശബരിമല ക്ഷേത്രം ഉടമസ്ഥരായ പന്തളം കൊട്ടാരത്തിലെ രാജാ ശ്രീ ശശികുമാര വര്‍മ്മ പറഞ്ഞു.
മനുഷ്യ സൗഹാര്‍ദ്ദ പ്രചാരണത്തിന്നായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി കോ ഓപ്പറേഷന്‍ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലാണ് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് കൂടിയായ ശ്രീ വര്‍മ്മ ഇക്കാര്യം പ്രസ്താവിച്ചത്. അയ്യപ്പനും വാവരും രണ്ട് മതത്തില്‍ പെട്ടവരായിരുന്നുവെങ്കിലും ആത്മസുഹൃത്തുക്കളായിരുന്നു. അതു കൊണ്ടാണ് അയ്യപ്പസ്വാമി ദര്‍ശനത്തിനെത്തുന്നവര്‍ ആദ്യം വാവര്‍ സ്വാമിയെ ദര്‍ശിക്കണമെന്ന ആചാരമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു. ഡോ. മുഹമ്മദലി ഗള്‍ഫാര്‍, അഡ്വ.ഇബ്രാഹിം ഖാന്‍, സി.എച്ച് അബ്ദുറഹിം, ഡോ. ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ മടവൂര്‍, അഡ്വ. മുഹമ്മദ് ഷാന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കമ്മ്യുണിറ്റി കോ ഓപ്പറേഷന്‍ കൗണ്‍സില്‍ നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യമാണെന്നും കൗണ്‍സിലിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പന്തളം രാജ കൊട്ടാരത്തിന്റെയും ശബരിമലയുടെയും എല്ലാവിധ പിന്തുണയും സഹകരണവുമുണ്ടാവുമെന്നും ശ്രീ ശശികുമാരന്‍ വര്‍മ്മരാജപറഞ്ഞു.