കോഴിക്കോട്: അന്താരാഷ്ട്ര നൃത്തദിനമായ 29ന് നൃത്താലയ കോഴിക്കോടും അസോസിയേഷന്‍ ഓഫ് ഭരതനാട്യം ആര്‍ട്ടിസ്റ്റ്‌സ് ഓഫ് ഇന്ത്യ(അഭായി)യും സംയുക്തമായി ഫ്രീഡം സ്‌ക്വയറില്‍ (ബീച്ച്) നിസര്‍ഗ എന്ന പേരില്‍ നൃത്തോത്സവം സംഘടിപ്പിക്കുമെന്ന് അശ്വതി ശ്രീകാന്തും, ശ്രീകാന്തും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് 5.30ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നിര്‍വഹിക്കും. എ.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, കാലിക്കറ്റ് കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ടി.പി ദാസന്‍ ആശംസകള്‍ നേരും. അശ്വതി ശ്രീകാന്ത് സ്വാഗതം പറയും. വൈകീട്ട് 6.30 മുതല്‍ നിഖില്‍ രവീന്ദ്രന്‍ ഭരതനാട്യവും പല്ലവി കൃഷ്ണന്‍ മോഹിനിയാട്ടവും ഡോ.സ്വാതി നാരായണന്‍ കുച്ചിപ്പുടിയും അവതരിപ്പിക്കും. ഈ വര്‍ഷം മുതല്‍ എല്ലാവര്‍ഷവും അന്താരാഷ്ട്ര നൃത്തദിനമായ ഏപ്രില്‍ 29ന് കോഴിക്കോട് വച്ച് നിസര്‍ഗ എന്ന നാമധേയത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അശ്വതി ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.