ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ പ്രാഥമിക അന്വേഷണം വേണം : തുഷാര്‍ മേത്ത

ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ പ്രാഥമിക അന്വേഷണം വേണം : തുഷാര്‍ മേത്ത

ന്യൂഡല്‍ഹി:  റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബി. ജെ. പി എം. പിയുമായ ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. സുപ്രീം കോടതി നിര്‍ദ്ദേശിച്ചാല്‍ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് സന്നദ്ധമാണെന്നും എന്നാല്‍ അതിനു മുമ്പ് ഡല്‍ഹി പോലീസിന് പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.

ഏഴ് വനിതാ ഗുസ്തി താരങ്ങളുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി പോലീസിന് വെള്ളിയാഴ്ച വരെ സമയം നല്‍കിയിരുന്നു. പരാതിക്കാരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണ്. സാധാരണഗതിയില്‍ ക്രിമിനല്‍ നടപടി ക്രമം 156-ാം വകുപ്പ് പ്രകാരം പോലീസ് സൂപ്രണ്ടിന് പരിഹരിക്കാവുന്ന പരാതിയാണെന്ന് നിരീക്ഷിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചത്. കോസ് വീണ്ടും പരിഗണിക്കാനായി ഏപ്രില്‍ 28 ലേക്ക് മാറ്റി. അതിനകെ നോട്ടീസിന് മറുപടി നല്‍കണമൊണ്് സുപ്രീംകോടതി ഡല്‍ഹി പോലീസിനോടാവശ്യപ്പെട്ടത്.

ജന്തര്‍ മന്തറില്‍ സമരം തുടരുന്നതിനിടെ ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് രേഖാമൂലം മറുപടി നല്‍കുന്നതിനു പകരം സോളിസിറ്റര്‍ ജനറല്‍ കോടതിയിലെത്തി നിലപാട് അറിയിച്ചു. ചില വിഷയങ്ങള്‍ എഫ്. ഐ. ആറിനു മുമ്പ് പരിശോധിക്കേണ്ടതുണ്ട്. ഡല്‍ഹി പോലീസ് പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടും ഡല്‍ഹി പോലീസ് എന്തുകൊണ്ടാണ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാനാണ് ഇക്കാര്യം പരാമര്‍ശിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *