സിഡ്‌നി: 33 രാജ്യങ്ങളിലായി സ്ഥിരീകരിക്കപ്പെട്ട കോവിഡ് 19 ഒമിക്രോണിന്റെ ഉപവകഭേദമായ ആക്ടറസ് ഓസ്‌ട്രേലിയയില്‍ പടര്‍ന്നുപിടിക്കുന്നു. ഒമിക്രോണിനെപ്പോലെയോ ഉപവകഭേദങ്ങളെപ്പോലെയോ അപകടകാരിയല്ലാത്ത ആക്ടറസിനെ ശ്രദ്ധിക്കേണ്ട വകഭേദം എന്ന പട്ടികയിലേക്കാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയത്.
അപകടകാരിയല്ലെങ്കിലും കോവിഡ് നമുക്കിടയില്‍ത്തന്നെയുണ്ടെന്നതിന്റെ അടയാളമാണ് ആക്ടറസ് എന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണ കോവിഡ് ലക്ഷണങ്ങളായ തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, ചുമ, തളര്‍ച്ച, പേശീവേദന, തുടങ്ങിയവയ്‌ക്കൊപ്പം ശക്തമായ പനിക്കും ചെങ്കണ്ണിനും സാധ്യതയുണ്ട്.