എ.ഐ ക്യാമറ വിവാദം: അസൗകര്യങ്ങളെ പറ്റി ജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കാനം രാജേന്ദ്രന്‍

എ.ഐ ക്യാമറ വിവാദം: അസൗകര്യങ്ങളെ പറ്റി ജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എ.ഐ ക്യാമറ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യത്തെ കുറിച്ച് സര്‍ക്കാര്‍ അഭിപ്രായം തേടേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അസൗകര്യം സര്‍ക്കാര്‍ പരിശോധിക്കണം. അസൗകര്യങ്ങള്‍ എന്ന് പറയുമ്പോഴും അതില്‍ രണ്ട് വശങ്ങള്‍ ഉണ്ടെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എ.ഐ ക്യാമറ അഴിമതി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ട്. സത്യം പുറത്തു വരട്ടെയെന്നും അഭ്യൂഹങ്ങള്‍ക്കുമേല്‍ പ്രതികരണത്തിന് ഇല്ലെന്നും കാനം പ്രതികരിച്ചു.

എ.ഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ട്. അഭ്യൂഹങ്ങളില്‍ പ്രതികരിക്കുന്നില്ല. സത്യം പുറത്തുവരട്ടെ എന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം എ.ഐ ക്യാമറ വിവാദത്തില്‍ തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് ഇന്ന് ഉന്നതാധികാരസമിതി യോഗം ചേര്‍ന്നു. എ.ഐ ക്യാമറ അഴിമതി ആരോപണത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Share

Leave a Reply

Your email address will not be published. Required fields are marked *